Friday, September 25, 2026

കൊവിഡ് 19: കോട്ടയത്ത് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം

കോട്ടയം: കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമായി തുടരുന്നു. 85 വയസുള്ള സ്ത്രീയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. നാല് പേരാണ് കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ മാതാപിതാക്കളും അവരുടെ മകളും മരുമകനുമാണ് കോട്ടയത്ത് ചികിത്സയിലുള്ളത്.

ഇതില്‍ മാതാവിന്റെ നിലയാണ് ഗുരുതരമായി തുടരുന്നതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നു. ഇവര്‍ നാലു പേരെ കൂടാതെ 10 പേരാണ് കോട്ടയത്ത് ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്.

ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 14 ആയി.

കൊച്ചിയില്‍ രോഗബാധിതനായ മൂന്ന് വയസുകാരന്റെ മാതാപിതാക്കള്‍ക്ക് വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചതോടെയാണ് എണ്ണം 14 ആയത്. കോട്ടയത്തെ നാല് പേര്‍ക്ക് പുറമെ പത്തനംതിട്ടയില്‍ 7 പേര്‍ക്കും എറണാകുളത്ത് 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Related Articles

Latest Articles