പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. രണ്ട് വയസുള്ള രണ്ട് കുട്ടികള്‍ക്കും പരിശോധനാ ഫലത്തില്‍ രോഗമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിരീക്ഷണത്തിലായിരിക്കെ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയ ആളിന്റെ ഫലവും നെഗറ്റീവാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ചിരുന്ന വിമാനത്തില്‍ പത്തനംതിട്ട സ്വദേശികള്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
നിരീക്ഷണത്തിലുള്ള 33 പേരുടെ പരിശോധനാ ഫലങ്ങളായിരുന്നു വരാനുണ്ടായിരുന്നത്. ഇവരില്‍ 10 പേരുടെ ഫലമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഇവര്‍ക്ക് രോഗബാധയില്ലെന്നും കളക്ടര്‍ പറഞ്ഞു.

