Friday, September 25, 2026

ആസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രിക്കും വൈറസ് ബാധ

സിഡ്‌നി: ആസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡട്ടന് കോവിഡ് 19 സ്ഥിരീകരിച്ചു. ഡട്ടന്‍ തന്നെയാണ് കോവിഡ് 19 സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഇന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ തനിക്ക് ചെറിയ പനിയും തൊണ്ടവേദനയുമുണ്ടായിരുന്നു. ഉടന്‍ ക്യൂന്‍സ്‌ലാന്‍ഡ് ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും പരിശോധനയില്‍ കോവിഡ് 19 ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി ഡട്ടന്‍ പറഞ്ഞു.

അതേസമയം, ആഭ്യന്തര മന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചെങ്കിലും ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും മന്ത്രിമാരും ഐസോലേഷനിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ ആദ്യഘട്ട വിലയിരുത്തല്‍.

കോവിഡ് 19 വൈറസ് ബാധ തടയാനായി ആസ്‌ട്രേലിയയില്‍ ആള്‍ക്കൂട്ടത്തിന് നിരോധനമേര്‍പ്പെടുത്തി പ്രധാനമന്ത്രി ഉത്തരവിറക്കിയിരുന്നു. വൈറസ് ബാധിതരുടെ എണ്ണം 200ലേക്ക് എത്തിയതോടെ ഓസ്‌ട്രേലിയയില്‍ കനത്ത ജാഗ്രത തുടരുകയാണ്.

Related Articles

Latest Articles