കാശ്മീര്‍: ജമ്മുകാശ്മീര്‍ പുനസംഘടനയ്ക്ക് പിന്നാലെ കരുതല്‍ തടങ്കലിലാക്കപ്പെട്ട ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു. കരുതല്‍ തടങ്കല്‍ ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെയാണ് ഏഴു മാസത്തിനു ശേഷം ഫറൂഖ് അബ്ദുള്ള മോചിതനാകുന്നത്. കശ്മീർ താഴ്വരയിൽ സ്ഥിതിഗതികൾ ശാന്തമായതിനു പിന്നാലെയാണ് കേന്ദ്രനടപടി.
ഏഴ് മാസവും എട്ട് ദിവസങ്ങളും നീണ്ട നിന്ന കരുതല്‍ തടങ്കലിന് ശേഷമാണ് മോചനം ലഭിക്കുന്നത്. ജമ്മു കാശ്മീരിലെ രാഷ്ട്രീയ ശക്തിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുതിര്‍ന്ന നേതാവാണ് ഫറൂഖ് അബ്ദുള്ള.
കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കപ്പെട്ടതിന് പിന്നാലെ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും ഫറൂഖ് അബ്ദുള്ളയുമടക്കം നിരവധി നേതാക്കന്മാരാണ് അറസ്റ്റിലായത്. മെഹ്ബൂബ മുഫ്തിയുടെയും, ഒമര്‍ അബ്ദുള്ളയുടെ മോചനം ഉടന്‍ ഉണ്ടായേക്കും എന്നാണ് സൂചന.

