Friday, January 2, 2026

കൊറോണ സെല്‍ വളന്റിയര്‍ക്ക് പൊലീസ് മര്‍ദ്ദനം

കാസര്‍കോട്: പൊലീസ് മേധാവിക്ക് മാസ്ക് കൈമാറി മടങ്ങുകയായിരുന്ന കൊറോണ സെല്‍ വളന്റിയര്‍ക്ക് പൊലീസ് മര്‍ദ്ദനം. ഉദുമ ബേവൂരി സ്വദേശിയായ അമോഷ് കെ അഭിമന്യുവാണ് പൊലീസിന്‍റെ മര്‍ദ്ദനത്തിനിരയായത്.കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് മാസ്ക് കൈമാറി മടങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടിനടുത്തുള്ള റോഡില്‍ വച്ചായിരുന്നു സംഭവം. കാസര്‍കോട്ടെ ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊലീസുകാര്‍ക്കായുള്ള മാസ്‌കുകള്‍ ജില്ലാ പൊലീസ് മേധാവി പി എസ് സാബുവിന് കൈമാറി തിരിച്ച്‌ വരുന്നതിനിടെയായിരുന്നു മര്‍ദ്ദനം.

Related Articles

Latest Articles