Friday, May 17, 2024
spot_img

ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

ഇതര സംസ്ഥാന തൊഴിലാളികള്‍ പായിപ്പാട് കൂട്ടത്തോടെ പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടായത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ചയാണ് സൂചിപ്പിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടം ചേരുന്നത് തുടക്കത്തിലെ തടയാന്‍ പൊലീസിനായില്ല.

ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുന്നതല്ലാതെ ഫലത്തില്‍ ഒന്നും നടക്കുന്നില്ല. സംസ്ഥാനമൊട്ടാകെ ഇത്തരം പ്രശ്‌നങ്ങള്‍ നിരവധിയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചെങ്കിലും സര്‍ക്കാര്‍ ഇതിനു വേണ്ടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പണം അനുവദിച്ചിട്ടില്ല.

ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ തന്നെ കഷ്ടതയനുഭവിക്കുന്ന സാഹചര്യമാണുള്ളത്. വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്. എന്നാല്‍ പ്രായോഗികതലത്തില്‍ അതൊന്നും നടപ്പിലാക്കിയില്ല. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles