Saturday, December 27, 2025

കൊറോണ കാലത്ത് അജ്ഞാതരൂപം, പിടികൂടാൻ ഉറക്കമൊഴിച്ച് നാട്ടുകാർ

തൃശൂർ : കുന്നംകുളം മേഖലയില്‍ അജ്ഞാതരൂപം കണ്ടതിനെ തുടർന്ന് കൈയോടെ പിടികൂടാന്‍ രാത്രിയില്‍ ഉറക്കമൊഴിച്ച് കാത്തിരുന്ന് നാട്ടുകാര്‍. രാത്രി പലയിടത്തും അജ്ഞാതരൂപം കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. കുന്നംകുളം, കരിക്കാട്, പഴഞ്ഞി തുടങ്ങിയ പ്രദേശങ്ങളിലാണ് രാത്രിയില്‍ ആളുകള്‍ അജ്ഞാതരൂപത്തെ കണ്ടതെന്ന് പറയപെടുന്നത്. ഒരേ സമയം വീടിനും മരത്തിനും മുകളിലും ഓടിക്കയറും. കൂടാതെ നിമിഷനേരം കൊണ്ട് ഓടിമറയും. എന്നാൽ അജ്ഞാതരൂപത്തിന്റെ ചിത്രമോ വീഡിയോയോ ആരും പകര്‍ത്തിയിട്ടില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയില്‍ പരിഭ്രാന്തി പടരുകയാണ്. അതേ സമയം ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും വേഷംമാറി ചുറ്റുന്നതാണോയെന്ന സംശയത്തിലാണ് പൊലീസ്.അജ്ഞാത രൂപത്തെ പിടികൂടാൻ യുവാക്കളുടെ സംഘം പൊലീസിന്റെ സഹായത്തോടെ നാടുമുഴുവന്‍ രാത്രി കറങ്ങുന്നുണ്ടെങ്കിലും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.യുവാക്കള്‍ കൂട്ടമായി പുറത്തിറങ്ങുന്നത് ലോക്ഡൗണിനെ സാരമായി ബാധിച്ചിട്ടുണ്ട്. അതേ സമയം ഇവിടെങ്ങളിൽ രാത്രികാലം പൊലീസ് പട്രോളിങും ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related Articles

Latest Articles