Tuesday, October 20, 2026

രാജ്യത്ത് മരണസംഖ്യ 149 ആയി, ദില്ലിയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കൊവിഡ്

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5194 ആയി. 401 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. എന്നാല്‍ മരണസംഖ്യ 149 ആയി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 773 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ദില്ലിയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 10 ആയി. നേരത്തെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്‍പത് മലയാളി നഴ്‌സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദില്ലിയില്‍ ഇതുവരെ 26 ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Related Articles

Latest Articles