ദില്ലി : ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചക്ക് ശേഷം മാത്രമായിരിക്കുമെന്ന് സൂചന. ശനിയാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നരേന്ദ്രമോദിയുടെ ചര്‍ച്ച . ഇതിന് ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.
സമ്ബദ്വ്യവസ്ഥയുടെ അടിസ്ഥാന വിഭാഗങ്ങളുടെ പ്രവര്‍ത്തനം വേഗത്തില്‍ പുനഃരാരംഭിക്കാമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വിലയിരുത്തല്‍. ചില സെക്ടറുകളെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്ന് കൊടുക്കണമെന്നാണ് പറയുന്നത്.

