Saturday, January 10, 2026

നാവികസേനയ്ക്ക് ഇനി പുതിയ അധിപൻ

ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത നാവികസേന മേധാവിയായി വൈസ് അഡ്മിറല്‍ കരംഭീര്‍ സിങ് ചുമതലയേല്‍ക്കും. നിലവിലെ അഡ്മിറല്‍ സുനില്‍ ലാംബ സ്ഥാനമെഴിയുന്ന സാഹചര്യത്തിലാണ് കരംഭീര്‍ സിങിന്റെ നിയമനം. നിലവില്‍ ഈസ്‌റ്റേണ്‍ നാവിക കമാന്‍ഡില്‍ ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫാണ് കരംഭീര്‍ സിങ്.

1980 ല്‍ നാവികസേനയില്‍ സേവനം ആരംഭിച്ച അദേഹം 1982 ല്‍ ഹെലികോപ്ടര്‍ പൈലറ്റായി. വെല്ലിംഗ്ടണിലെ ഡിഫന്‍സ് സ്റ്റാഫ് കോളേജ്, മുംബൈയിലെ നേവല്‍ വാര്‍ഫെയര്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ബിരുദ പഠനവും പൂര്‍ത്തിയാക്കി. ഐസിജിഎസ് ചന്ദ്ബിബി, ഐഎന്‍എസ് വിദ്യാദുര്‍ഗ്, ഐഎന്‍എസ് റാണ, ഐഎന്‍എസ് ഡല്‍ഹി തുടങ്ങിയ കപ്പലുകളിലെ നാവിക ഉദ്യോഗസ്ഥനായിരുന്നു. മികച്ച സേവനത്തിന് അതിവിശിഷ്ട സേവാമെഡലും പരമ വിശിഷ്ട സേവാ മെഡലും നേടിയിട്ടുണ്ട്.

Related Articles

Latest Articles