ദില്ലി : മലയാളത്തില് വിഷു ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്റര് അക്കൗണ്ടിലൂടെ മലയാളത്തിനൊപ്പം ഇംഗ്ലീഷിലും അദ്ദേഹം ആശംസ അറിയിച്ചിട്ടുണ്ട്. ‘എല്ലാവര്ക്കും ആഹ്ലാദപൂര്ണമായ വിഷു ആശംസകള്. പുതുവര്ഷം പുതിയ പ്രതീക്ഷയും ഊര്ജവും പ്രദാനംചെയ്യുന്നു. എല്ലാവര്ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ’ എന്ന് ആണ് അദ്ദേഹം ട്വിറ്ററില് കുറിച്ചത്.

