ബഹ്റിന്: കൊവിഡ് ബാധിച്ച് പ്രവാസി സമൂഹം ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ആശ്വാസമായി സംസ്കൃതി ബഹ്റൈന്റെ ഭക്ഷ്യവിതരണം
സേവന സന്നദ്ധരായ ഒരു കൂട്ടം സമൂഹ്യ പ്രവര്‍ത്തകരാണ് പവിഴദ്വീപില്‍ സംസ്കൃതി ബഹ്റൈന്റെ അഭിമുഖ്യത്തില്‍ അവശ്യ ഭക്ഷണ സാമഗ്രികളുടെ വിതരണം നടത്തുന്നത്. കോവിഡ് ബാധിച്ചവര്‍ക്ക് ഓണ്‍ ലൈന്‍ കൗണ്‍സലിംഗ്, മരുന്നുകള്‍ ലഭ്യമാക്കുന്നതിനായുള്ള സേവനങ്ങളുമായി ബഹ്റൈനിലെ വിവിധ പ്രദേശങ്ങളില്‍ ജാതി മത വര്‍ഗഭേദമന്യേ സംസ്കൃതി പ്രവര്‍ത്തകര്‍ സജീവമാണ്.
ഏകദേശം 300 ഓളം ഭക്ഷണ കിറ്റുകള്‍ ഇന്നലെ മാത്രമായി 3 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ തയ്യാറാക്കി. 1,000 ഓളം കിറ്റുകളാണ് സംസ്കൃതി വിതരണത്തിനായി ആസൂത്രണം ചെയ്യുന്നതെന്ന് സംസ്കൃതി ഭാരവാഹികള്‍ അറിയിച്ചു.
കൊറോണയുമായി ബഹ്റൈനില്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു കൊണ്ടിരിക്കുന്നുവെന്നും സംസ്കൃതി ബഹ്റൈന്റെ ഭാരവാഹികള്‍ അറിയിച്ചു.