റിയാദ്: സൗദിയില്‍ കൊറോണ രോഗം ബാധിച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ മലയാളികള്‍ ഉള്‍പ്പെടെ പത്ത് ഇന്ത്യക്കാരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതില്‍ രണ്ട് എന്‍ജിനീയര്‍മാരും ഉള്‍പ്പെടും. ഞായറാഴ്ച മാത്രം അഞ്ച് പേര് സൗദിയില്‍ മരിച്ചു.ആയിരം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
മക്ക, മദീന ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തി ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത് തുടരുകയാണ്.
സൗദിയില്‍ 9,362 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 1,398 പേര്‍ക്ക് രോഗം ഭേദമായി. സൗദിയില്‍ 97 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.