Thursday, October 8, 2026

രാജ്യത്ത് കോവിഡ് മരണസംഖ്യ 775 ; 24 മണിക്കൂറിനിടെ 57 മരണം

ദില്ലി: കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 57 പേരാണ്. ഇതോടെ മരണസംഖ്യ 775 ആയി ഉയര്‍ന്നു. രാജ്യം ലോക്ക്ഡൗണിലാണെങ്കിലും കോവിഡ് 19 കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,429 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 24,506 ആയി.

5,063 ഇതുവരെ രാജ്യത്ത് കോവിഡ് രോഗമുക്തരായി. രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 6,817 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. 301 പേര്‍ ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു. 840 പേര്‍ രോഗമുക്തി നേടി.

2,815 പേര്‍ക്കാണ് ഗുജറാത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. 127 പേരാണ് ഇവിടെ മരിച്ചത്. ഡല്‍ഹിയില്‍ 2,514 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 53 പേര്‍ മരിച്ചു.

മധ്യപ്രദേശില്‍ 1,852 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 1,621 പേര്‍ക്കും രാജസ്ഥാനില്‍ 2,034 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,755 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ 92 പേരും ആന്ധ്രാപ്രദേശില്‍ 29 പേരും കോവിഡ് ബാധിച്ച് മരിച്ചു.

Related Articles

Latest Articles