Tuesday, November 3, 2026

പ്രണയം നടിച്ച് തായ്ലന്‍ഡ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് കാണ്‍പൂര്‍ സ്വദേശി ഇര്‍ഫാന്‍, പണം തിരികെ ചോദിച്ചപ്പോള്‍ മതം മാറാന്‍ ഭീഷണിയും മര്‍ദ്ദനവും

കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്‍ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ ഇര്‍ഫാനാണ് തായ്ലന്‍ഡ് സ്വദേശി ഉപ്സോണിന്റെ പരാതിയില്‍ പിടിയിലായത്.

തായ്ലന്‍ഡില്‍ റെസ്റ്റോറന്റ് നടത്തുന്ന ഉപ്സോണുമായി കാണ്‍പൂരിലെ തുകല്‍ വ്യാപാരിയായ ഇര്‍ഫാന്‍ സോഷ്യല്‍ മീഡിയ വഴിയാണ് സൗഹൃദത്തിലാകുന്നത്. താന്‍ അവിവാഹിതനാണെന്ന് വിശ്വസിപ്പിച്ച് സൗഹൃദം പ്രണയത്തിലാക്കി മാറ്റിയ ഇര്‍ഫാന്‍, രണ്ടു വര്‍ഷം മുന്‍പ് തായ്ലന്‍ഡിലെത്തി ഉപ്സോണിനെ വിവാഹം കഴിക്കുകയായിരുന്നു.

വിവാഹശേഷം ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന വ്യാജേന യുവതിയില്‍ നിന്ന് ഘട്ടംഘട്ടമായി 60 ലക്ഷത്തോളം രൂപ ഇയാള്‍ കൈക്കലാക്കി. റെസ്റ്റോറന്റില്‍ നിന്നുള്ള വരുമാനവും ബന്ധുക്കളില്‍ നിന്ന് കടം വാങ്ങിയുമാണ് ഉപ്സോണ്‍ ഇയാള്‍ക്ക് പണം നല്‍കിയത്. എന്നാല്‍ തുക മുഴുവന്‍ കയ്യില്‍ കിട്ടിയതോടെ ഇര്‍ഫാന്‍ യുവതിയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്നു.

പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഇര്‍ഫാന്‍ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും മതം മാറാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അന്വേഷണത്തിനൊടുവില്‍ കാണ്‍പൂര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Latest Articles