ഇന്ന് ശങ്കരാചാര്യ ജയന്തി . കേരളം ശങ്കരാചാര്യ ജയന്തി എല്ലാ കൊല്ലവും തത്വജ്ഞാനദിനമായി ആചരിക്കുന്നു .
ഹൈന്ദവവിശ്വാസപ്രകാരം CE 788 കാലഘട്ടത്തിൽ ജീവിച്ചിരുന്ന സന്യാസിയും ദാർശനികനുമായിരുന്നു ശങ്കരാചാര്യൻ അഥവാ ആദി ശങ്കരൻ. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു.
വ്യാസനും വാല്മികിക്കും ശേഷം മനുഷ്യരാശിയുടെ ഉന്നമനത്തിനു വേണ്ടി ധാരാളം സംഭാവനകൾ നൽകിയ ആളാണ് ജഗദ്ഗുരു ശങ്കരാചാര്യൻ. നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.
കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം
സംസ്കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു.ശങ്കരകൃതികള്‍ മധുരമനോഹരങ്ങളാണ്; ആ വാങ്മയങ്ങള്‍ സംഗീതാത്മകങ്ങളാണ്. സര്‍വ്വതന്ത്രസ്വതന്ത്രനായ വാചസ്പതിമിശ്രന്‍ ‘ഭാഷ്യം പ്രസന്നഗംഭീരം’ എന്നാണ് ശാങ്കരഭാഷ്യത്തെ വിശേഷിപ്പിക്കുന്നത്.
സര്‍വവിധത്തിലുമുള്ള ഉച്ചനീചത്വവിചാരങ്ങളുടെ ചങ്ങലക്കെട്ടുകളെയും പൊട്ടിച്ചെറിയാന്‍ കരുത്തുറ്റ മഹാമന്ത്രമാണ് ആചാര്യസ്വാമികളുടെ വാക്കുകള്‍. എല്ലാറ്റിലും അടങ്ങിയിരിക്കുന്ന ഏകത്വത്തെ ദര്‍ശിക്കാന്‍ ശ്രീശങ്കരസ്വാമികളുടെ ഈ അവതാര ജയന്തിദിനം നമുക്കു ശക്തിപകരട്ടെ. വിശ്വശാന്തിക്കുതകുന്ന സച്ചതിത്രമാണ് ആചാര്യസ്വാമികളുടെ ജീവിതം.

