Saturday, December 20, 2025

കിഫ്ബി പോലുള്ള ഉഡായിപ്പാണ് മിനിമം വരുമാന പദ്ധതിയെന്ന്‌ തോമസ് ഐസക്ക് തെറ്റിദ്ധരിച്ചു: രമേശ് ചെന്നിത്തല 

തിരുവനന്തപുരം: കിഫ്ബി പോലുള്ള ഉഡായിപ്പ് പദ്ധതിയാണ് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പാവങ്ങള്‍ക്കുള്ള 72,000 രൂപയുടെ മിനിമം വരുമാന പദ്ധതി എന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് തെറ്റിദ്ധരിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവപ്പെട്ടവര്‍ക്ക് തൊഴിലുറപ്പ് കൂലിയായി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം 72000 രൂപ നിക്ഷേപിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി ദാരിദ്ര്യം തുടച്ചു നീക്കുന്നതിനുള്ള ഐതിഹാസികമായ കാല്‍വെയ്പ്പാണ്. സാമ്പത്തിക വിദഗ്ധരുമായി മാസങ്ങളോളം കൂടിയാലോചിച്ച് തയ്യാറാക്കിയ പദ്ധതി വെറുമൊരു വാഗ്ദാനമല്ലെന്നും അധികാരത്തിലേറിയാല്‍ നടപ്പാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ പപദ്ധതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഉഡായിപ്പ് തന്ത്രങ്ങളുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് തോമസ് ഐസക്ക് ആരോപിക്കുന്നത്. കഷ്ടിച്ച് 6000 കോടി മാത്രം കയ്യില്‍ വച്ചു കൊണ്ട് 50,000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് പറയുന്ന തന്റെ കിഫ്ബി പോലെ മറ്റൊരു ഉഡായിപ്പ് പദ്ധതിയാണ് രാഹുലിന്റേതെന്നാണ് തോമസ് ഐസക്ക് തെറ്റിദ്ധരിച്ചിരിക്കുന്നത്. താന്‍ ചെയ്യുന്ന തട്ടിപ്പ് പണിയാണ് മറ്റുള്ളവരും നടത്തുന്നതെന്ന് കരുതുന്ന തോമസ് ഐസക്കിനോട് സഹതപിക്കാന്‍ മാത്രമേ കഴിയുള്ളുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Articles

Latest Articles