Friday, May 3, 2024
spot_img

ആകാംക്ഷ ജനിപ്പിച്ചു പ്രധാനമന്ത്രിയുടെ അഭിസംബോധന വാർത്ത; ഒടുവിൽ രാജ്യത്തെ ഞെട്ടിച്ച് അഭിമാനകരമായ പ്രഖ്യാപനം

സമയം 11.23 am. അതിപ്രധാനമായ ഒരു പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യാൻ പോകുന്ന എന്ന വാർത്ത പുറത്ത് വന്നു. എന്തായിരിക്കാം പ്രധാനമന്ത്രിയുടെ പ്രഖ്യാപനം? അനുമാനങ്ങളും പ്രവചനങ്ങളുമായി മാധ്യമങ്ങളിൽ ചൂടേറിയ ചർച്ച ആരംഭിച്ചു. ബാലക്കോട്ടെ തീവ്രവാദി ആക്രമണത്തിന്റെ സൂത്രധാരനായ മസൂദ് അസറിന്റെ മരണം മുതൽ പാകിസ്ഥാനിൽ ഒളിവിൽ കഴിയുന്ന ദാവൂദ് ഇബ്രാഹിമിന്റെ അറസ്റ്റ് വരെ നീണ്ടു ചർച്ചയിലെ വിഷയങ്ങൾ.

ഇവയിൽ സമൂഹ മാധ്യമമായ ട്വിറ്ററിൽ വന്ന സന്ദേശങ്ങളായിരുന്നു ശ്രദ്ധേയം. നരേന്ദ്ര മോദി ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം പ്രഖ്യാപിക്കുകയായിരിക്കുമെന്ന പരിഹാസവുമായി നാഷണൽ കോൺഫറൻസ് പാർട്ടി നേതാവ് ഒമർ അബുല്ല രംഗത്ത് വന്നിരുന്നു. പാകിസ്ഥാനെതിരെ മറ്റൊരു സർജിക്കൽ സ്ട്രൈക്കോ അതോ യുദ്ധ പ്രഖ്യാപനത്തെ കുറിച്ചുള്ള അനുമാനങ്ങളും ആകാംക്ഷ ഇരട്ടിപ്പിച്ചു. എന്നാൽ മറ്റൊരു നോട്ടു നിരോധനത്തെ കുറിച്ചുള്ള പ്രഖ്യാപനമായിട്ടായിരിക്കാം നരേന്ദ്ര മോദി എത്തുക എന്ന സന്ദേശവും ട്വിറ്ററിൽ നിറഞ്ഞു. എന്നാൽ പതുവു പോലെ ഏവരെയും ഞെട്ടിച്ചുകൊണ്ടു ഇന്ത്യയുടെ ബഹിരാകാശത്തെ നേട്ടത്തെ കുറിച്ചുള്ള പ്രഖ്യാപനവുമായി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തു.

ഇതിനു മുൻപ് പാക്സിതാനിലെ ബാലക്കോട്ട നടത്തിയ വ്യോമസേനയുടെ ആക്രമണത്തെ കുറിച്ചും, നോട്ടു നിരോധനത്തെ കുറിച്ചും യാതൊരു വിധ സൂചനകളും ആർക്കും ലഭിച്ചിരുന്നില്ല.

Related Articles

Latest Articles