Monday, October 19, 2026

വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

വെഞ്ഞാറമ്മൂട്: ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെഞ്ഞാറമ്മൂട് സ്വദേശി മുരളിയുടെ ഭാര്യ ഓമനയുടെ മൃതദേഹമാണ് ഞായറാഴ്ച്ച വൈകിട്ട് നാലു മണിയോടെ കണ്ടെത്തിയത്.

വീടിന് അമ്പത് മീറ്റര്‍ അകലെയുള്ള റബര്‍പുരയിടത്തിലാണ് നാല്‍പ്പതുകാരിയായ ഓമനയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കിടന്നത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിവരെ ഓമന വീട്ടിലുണ്ടായിരുന്നുവെന്നാണു മകള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞത്.

ഉച്ചഭക്ഷണം കഴിഞ്ഞ് താന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ അമ്മ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ഉണര്‍ന്നശേഷം അമ്മയെ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നതെന്നുമാണ് മകളുടെ മൊഴി.

വെഞ്ഞാറമ്മൂട് എസ്‌ഐ മധുവിന്റെ നേതൃത്വത്തിലെത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം സംസ്‌കരിച്ചു.

Previous article
Next article

Related Articles

Latest Articles