മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച പൗർണ്ണമി നാളിൽ സമാപിക്കുന്ന വിധത്തിലാണ് ഇവിടെ 10 ദിവസത്തെ മഹോത്സവം ക്രമീകരിച്ചിരിക്കുന്നത്. പൗർണ്ണമിക്കാവിനെ വേറിട്ടുനിർത്തുന്ന ഈ പ്രത്യേക ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രവും പരിസര പ്രദേശങ്ങളും വൈദ്യുത ദീപങ്ങളാൽ ദീപാലങ്കൃതമാക്കി വർണ്ണാഭമായ അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. ഇന്ന് മുതൽ ഈ മാസം 24 ശനിയാഴ്ച വരെ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 5 മുതൽ രാത്രി 8 മണി വരെയുമായിരിക്കും ഭക്തജനങ്ങൾക്ക് ദർശനത്തിനായി നട തുറന്നിരിക്കുക.
എന്നാൽ വിശേഷ ദിവസങ്ങളായ 25 ഞായറാഴ്ചയും പൗർണ്ണമി ദിനമായ 26 തിങ്കളാഴ്ചയും രാവിലെ മുതൽ രാത്രി 10 മണി വരെ തുടർച്ചയായി ദർശന സൗകര്യം ലഭ്യമായിരിക്കും.വിശേഷാൽ പൂജകൾക്കൊപ്പം ഭക്തജനങ്ങൾക്ക് വേറിട്ട ദൃശ്യവിരുന്നൊരുക്കി എല്ലാ ദിവസവും നട തുറന്നിരിക്കുന്ന സമയങ്ങളിൽ വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്. മുൻവർഷങ്ങളിൽ പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ വെച്ച് വിജയദശമി ദിനത്തോടനുബന്ധിച്ച് വിദ്യാരംഭം കുറിച്ച് അരങ്ങേറ്റം പൂർത്തിയാക്കിയ കുട്ടികളാണ് ഇത്തവണത്തെ കലാപരിപാടികൾ അവതരിപ്പിക്കുന്നത് എന്നത് ഈ ആഘോഷങ്ങളുടെ മാറ്റുകൂട്ടുന്നു. കൂടാതെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന തീർത്ഥാടകരുടെയും ഭക്തജനങ്ങളുടെയും യാത്രാസൗകര്യം മുൻനിർത്തി കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി പ്രമുഖ ഡിപ്പോകളിൽ നിന്നും പൗർണ്ണമിക്കാവിലേക്ക് പ്രത്യേക സ്പെഷ്യൽ ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 21-ാം തീയതി നടക്കുന്ന വിജയദശമി ദിനത്തിൽ കുരുന്നുകളെ എഴുത്തിനിരുത്തുന്നതിനായി സമസ്ത മേഖലകളിലും പ്രശസ്തരായ പ്രമുഖ വ്യക്തികളാണ് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നത്. വിദ്യാരംഭ ചടങ്ങുകളിൽ പങ്കാളികളാകാനും കുട്ടികളെ എഴുത്തിനിരുത്താനും ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കായി മുൻകൂട്ടി രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിജയദശമി വിദ്യാരംഭത്തിനായുള്ള കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടിയുള്ള രജിസ്ട്രേഷനുമായി 9037850001 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.നവരാത്രി ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ tatwamayi തത്സമയം സംപ്രേഷണം ചെയ്യന്നതായിരിക്കും

