Monday, December 29, 2025

കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച; കച്ചവടം നടത്തിയവനെ പഞ്ഞിക്കിട്ടു

പൊന്നാനി : കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നല്‍കി പണം തട്ടിയതിനെത്തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒന്നാം പ്രതി പിടിയില്‍. എടപ്പാള്‍ സ്വദേശിയായ കിരണ്‍ (18) ആണ് അറസ്റ്റിലായത്.മെയ് 9നാണ് പൊന്നാനി സ്വദേശിയായ അമല്‍ ബഷീറിനെ് സുഹൃത്തായ കിരണിന്റെ നേതൃത്വത്തില്‍ ക്രിമിനല്‍ സംഘം തട്ടിക്കൊണ്ടു പോയത്. കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് അമല്‍ ബഷീര്‍ കിരണില്‍ നിന്നും 45,000 രൂപ വാങ്ങിയ ശേഷം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നല്‍കുകയായിരുന്നു.

വഞ്ചിക്കപ്പെട്ടതറിഞ്ഞതോടെ കിരണ്‍ സൗഹൃദം വെച്ച് അമലിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി അയിലക്കാട്ടെ ഇരുവരുടെയും സുഹൃത്തായ സൈനുദ്ദീന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് കൊണ്ടു പോവുകയും പിന്നീട് അയിലക്കാട് ചിറക്കലില്‍ വെച്ച് കാറിലെത്തിയ സംഘം അമല്‍ ബഷീറിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടി കൊണ്ട് പോവുകയുമായിരുന്നു. തുടര്‍ന്ന് കാഞ്ഞിരത്താണി വട്ടക്കുന്നില്‍ ആളൊഴിഞ്ഞ പ്രദേശത്തെത്തി ഷര്‍ട്ട് ഊരി മര്‍ദ്ദിക്കുകയും കത്തി കൊണ്ട് ദേഹമാസകലം മുറിവേല്‍പ്പിക്കുകയും ചെയ്തു. അമലിന്റെ പേഴ്‌സിലുണ്ടായിരുന്ന 6000 രൂപ കൈക്കലാക്കിയ ശേഷം വീട്ടില്‍ വിളിച്ച് മോചനദ്രവ്യമായി 4 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.പൊന്നാനി സി.ഐ മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് കിരണിനെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles