Thursday, October 8, 2026

രാജ്യത്ത് 24 മണിക്കൂറിനിടെ 7,466 പേര്‍ക്ക് കോവിഡ്; ആകെ 4,706 മരണം, 71,106 പേര്‍ക്ക് രോഗമുക്തി

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,466 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന നിരക്കാണിത്. രാജ്യത്ത് ആദ്യമാണ് ഏഴായിരത്തിലധികം പേര്‍ക്ക് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നതും.

175 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. നിലവില്‍ രാജ്യത്ത് 1,65,799 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4,706 പേര്‍ മരണത്തിന് കീഴടങ്ങി. 71,106 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത്. കൂടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇവിടെയാണ്. 59,546 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1,982 പേരാണ് ഇവിടെ മരിച്ചത്.

Related Articles

Latest Articles