ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി ജാവേദ് ഖാന്‍ എന്നയാളെ പരിചയപ്പെടുന്നത്. സോനിപ്പത്ത് സ്വദേശിയാണെന്നും ജോണി എന്നാണ് പേരെന്നുമാണ് ഇയാള്‍ യുവതിയെ അറിയിച്ചിരുന്നത്. പേരില്‍ കാര്യമില്ലെന്നും താന്‍ ഹിന്ദുവാണെന്നും വിശ്വസിപ്പിച്ചാണ് യുവതിയോട് സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം പതിയെ പ്രണയമാവുകയും പിന്നാലെ ഇരുവരും ഹൈന്ദവ ആചാരപ്രകാരം വിവാഹിതരാവുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഏകദേശം ആറുമാസത്തിന് ശേഷമാണ് ഭര്‍ത്താവിന്റെ യഥാര്‍ത്ഥ വ്യക്തിത്വം തന്നോട് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമാണെന്ന് യുവതി തിരിച്ചറിഞ്ഞത്.
ഇയാളുടെ ബാഗില്‍ നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡില്‍ ജാവേദ് ഖാന്‍ എന്ന പേരാണ് രേഖപ്പെടുത്തിയിരുന്നത്. ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ജാവേദ് സമ്മതിച്ചതായി യുവതി പറയുന്നു. കുറച്ചു ദിവസങ്ങള്‍ക്കകം ജാവേദിന്റെ ആദ്യ ഭാര്യ എന്ന് അവകാശപ്പെട്ട് ഒരു യുവതി ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെത്തി. 12 വര്‍ഷം മുമ്പ് ജാവേദുമായുള്ള വിവാഹം കഴിഞ്ഞതാണെന്നും തങ്ങള്‍ക്ക് മൂന്ന് കുട്ടികളുണ്ടെന്നും അവകാശപ്പെട്ട അവര്‍ ജാവേദിനെ അവര്‍ക്കൊപ്പം കൂട്ടിക്കൊണ്ടുപോയി.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ ജാവേദ്, തന്നോടൊപ്പം ജീവിക്കുന്നത് തുടരരുതെന്ന് കുടുംബം സമ്മര്‍ദ്ദം ചെലുത്തുന്നതായി അറിയിച്ചുവെന്ന് യുവതി പറഞ്ഞു. എന്നാല്‍ അതിനുപിന്നാലെ ജാവേദ് തന്നെയും കൂട്ടി ഉത്തര്‍പ്രദേശിലേക്ക് താമസം മാറുകയും ഒരുമിച്ച് ജീവിക്കുന്നത് തുടരുകയും ചെയ്തു. യുപിയിലെ ബുധാനയില്‍ താമസിക്കുമ്പോഴാണ് ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചത്. പിന്നീട് ഇരുവരും സോനിപത്തിലേക്ക് മടങ്ങിയെത്തുകയും അവിടെ താമസം തുടരുകയും ചെയ്തു.
എന്നാല്‍ തിരിച്ചെത്തിയ ശേഷം ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെയും കുഞ്ഞിനെയും മതംമാറ്റാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി യുവതി ആരോപിക്കുന്നു. ഇതും പറഞ്ഞ് തന്നെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതി പറയുന്നു. ഇതിന് സമ്മതിക്കാതെ വന്നതോടെ ഭര്‍ത്താവും കുടുംബവും തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോയതായി യുവതി പറയുന്നു. പിന്നാലെയാണ്, ഏകദേശം ഒരാഴ്ചയായി ഭര്‍ത്താവിനെയും കുടുംബത്തെയും
കാണാനില്ലെന്ന് ആരോപിച്ച്് യുവതി ആ കുടുംബത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് പ്രാദേശിക പോലീസ് സ്റ്റേഷനെ സമീപിച്ചു.
വ്യക്തിത്വം മറച്ചുവെക്കല്‍, മര്‍ദനം, അതിക്രമം, ഭീഷണിപ്പെടുത്തല്‍ മതം മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തല്‍ എന്നീ കാര്യങ്ങള്‍ ഉന്നയിച്ചാണ് യുവതി ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കപ്പെടേണ്ടതുണ്ട്. പോലീസ് അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. കേസുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

