Thursday, December 25, 2025

ആത്മവിശ്വാസത്തോടെ, ബിശ്വാസ് മേത്ത; കോവിഡ് പ്രതിരോധം മുഖ്യ വിഷയം

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് ചുതലയേറ്റ ശേഷം വിശ്വാസ് മേത്ത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ടോം ജോസും സര്‍ക്കാരും തുടങ്ങി വച്ച പദ്ധതികളുടെ പൂര്‍ത്തീകരണമാണ് അടുത്ത ലക്ഷ്യമെന്നും വിശ്വാസ് മേത്ത. രാജസ്ഥാന്‍ സ്വദേശിയായ വിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 28 വരെ ചീഫ് സെക്രട്ടറി പദവിയില്‍ തുടരാം.

ടോം ജോസ് വിരമിച്ച ഒഴിവിലേക്കാണ് വിശ്വാസ് മേത്ത കടന്നുവരുന്നത്. നേരത്തെ ആഭ്യന്തര വകുപ്പ് സെക്രട്ടറി ആയിരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. 46 ാമത് കേരളാ ചീഫ് സെക്രട്ടറിയാണ് വിശ്വാസ് മേത്ത. രാജസ്ഥാനിലെ ദുംഗാപുര്‍ സ്വദേശിയായ ഇദ്ദേഹം 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

പുതിയ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായി ടി.കെ.ജോസിനെ നിയമിച്ചിട്ടുണ്ട്. ഡോ. എ ജയതിലക് ആണ് പുതിയ റവന്യൂ വകുപ്പ് സെക്രട്ടറി. ആസൂത്രണ വകുപ്പ് സെക്രട്ടറിയായി ഡോ. വി വേണുവിനെയും നിയമിച്ചിട്ടുണ്ട്.

Related Articles

Latest Articles