Monday, November 9, 2026

ചൈനീസ് പ്രതിരോധ മന്ത്രിയുമായി ചര്‍ച്ച? നിലപാട് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രി

മോസ്‌കോ: ഇന്ത്യ- ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ചര്‍ച്ച നടത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇന്ന് നടക്കുന്ന പരേഡില്‍ പങ്കെടുക്കാനെത്തുന്ന ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെന്‍ഗെയുമായി രാജ് നാഥ് സിംഗ് ചര്‍ച്ച നടത്തിയേക്കുമെന്ന് ചൈനീസ് മാദ്ധ്യമം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പ്രതിരോധ മന്ത്രാലയം വക്താവ് ഭരത് ഭൂഷന്‍ ബാബു വാര്‍ത്ത നിഷേധിച്ചു.

രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കെതിരെ നേടിയ വിജയത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ പരേഡിന് സാക്ഷ്യം വഹിക്കാനാണ് രാജ് നാഥ് സിംഗ് മോസ്‌കോയിലെത്തിയത്. ഗാല്‍വനിലെ സംഘര്‍ഷത്തിനുശേഷം ഇരുരാജ്യങ്ങളിലെ നേതാക്കളും നേരിട്ട് ഔദ്യോഗിക കൂടിക്കാഴ്ചകളോ ചര്‍ച്ചകളോ നടത്തിയിട്ടില്ല.

Related Articles

Latest Articles