Thursday, October 8, 2026

സ്വർണക്കടത്ത് കേസ് ; അന്വേഷണം കസ്റ്റംസ് സംഘടനാ നേതാവിലേക്കും വ്യാപാരിയിലേക്കും ; കേസ് നിർണ്ണായക വഴിത്തിരിവിലേക്ക്

തിരുവനന്തപുരം : സർക്കാരിനെ പിടിച്ചുലച്ച സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് സഹായത്തിനായി വിളിച്ച നേതാവിലേക്കും വ്യാപാരിയിലേക്കും അന്വേഷണം നീങ്ങുന്നതായി റിപ്പോർട്ട് . ഇതിന്റെ പശ്ചാത്തലത്തിൽ കസ്റ്റംസിനെ ഏജന്റ് വിളിച്ചു . കൊച്ചി ഞാറയ്ക്കല്‍ സ്വദേശിയായ ഏജന്‍റ് കസ്റ്റംസ് സംഘടനാ നേതാവ് കൂടിയാണെന്നാണ് ലഭിക്കുന്ന വിവരം .ഇയാളുടെ വസതിയിലും കസ്റ്റംസ് പരിശോധന നടത്തി . ഇയാൾക്ക് പുറമേ , കോഴിക്കോട്ട് വസ്ത്രവ്യാപാരിയിലേക്കും അന്വേഷണം നീങ്ങുന്നുണ്ട് . വ്യാപാരി ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ കൂടിയാണെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത് . സന്ദീപ് നായരുെട സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ വ്യാപാരി പങ്കെടുത്തിരുന്നുവെന്നാണ് വിവരം. ഇതോടെ കേസ് നിർണ്ണായക വഴിത്തിരിവിലേക്ക് കടക്കുകയാണ് .

അതേസമയം, സരിതിന്‍റെ കസ്റ്റഡി അപേക്ഷിയില്‍ ഇന്ന് തീരുമാനമാകും. സരിതിനെ നേരിട്ട് ഹാജരാക്കണമെന്ന് കഴിഞ്ഞദിവസം കൊച്ചി എസിജെഎം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സരിതിനെ ഇന്ന് കോടതിയിലെത്തിക്കും.

അതിനിടെ, സ്വപ്നക്കെതിരായ മൂത്ത സഹോദരന്റെ ആരോപണങ്ങൾ തള്ളി ഇളയ സഹോദരൻ രംഗത്ത് എത്തി. സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത എംബിഎയാണെന്ന് ഇളയസഹോദരൻ ബ്രൗൺ സുരേഷ് പറഞ്ഞു.കോൺസുലേറ്റിൽ ജോലി കിട്ടുന്നതിന് മുൻപ് ഗൾഫിൽ നിരവധി സ്ഥാപനങ്ങളിൽ സ്വപ്ന ജോലി ചെയ്തിരുന്നുവെന്നും ഇവിടെയെല്ലാം വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടുമുണ്ടെന്നും സഹോദരൻ വ്യക്തമാക്കി . .

Related Articles

Latest Articles