Sunday, November 8, 2026

സംസ്ഥാനത്ത് കൂടുതൽ ക്ലസ്റ്ററുകൾ വരാൻ സാധ്യതയെന്ന് ; നാല് ജില്ലകളില്‍ അതീവ ജാഗ്രതാ പുലർത്തണമെന്ന് നിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗ്യ വ്യാപനം കൂടുന്ന സാഹചര്യത്തിൽ നാലു ജില്ലകളില്‍ അതീവജാഗ്രത പുലര്‍ത്താന്‍ നിർദേശം . സംസ്ഥാന ആരോഗ്യവകുപ്പിന്റേതാണ് നിർദേശം . ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രത പുലർത്താൻ നിർദേശം നൽകിയിരിക്കുന്നത്. ഇവിടങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുള്ളതിനെ കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .

കടലോര മേഖലകള്‍, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍, ആലപ്പുഴ ഐ ടി ബി പി ക്യാമ്ബ്, കണ്ണൂര്‍ സി ഐ എസ് എഫ്, ഡി എസ്‌ സി ക്യാമ്ബുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഇതുവരെ സംസ്ഥാനത്ത് 51 ക്ലസ്റ്ററുകള്‍ രൂപപ്പെട്ടെന്നും, സമ്പർക്കത്തിലൂടെ കോവിഡ് പടര്‍ന്ന് കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍

Related Articles

Latest Articles