മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും വീണ്ടും ഒന്നിക്കുമെന്ന് സൂചന . കേന്ദ്ര നിർദേശത്തെ തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേന്ദ്ര നേതൃത്വം വ്യക്തമായ നിര്‍ദേശം മഹാരാഷ്ട്ര ബിജെപി നേതൃത്വത്തിന് കൈമാറിയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മികച്ച മുന്നേറ്റമാണ് ബിജെപിയും ശിവസേനയും നടത്തിയത്.എന്നാൽ , പിന്നീട് മുഖ്യമന്ത്രി പദവിയെ ചൊല്ലി ഇരു പാർട്ടികൾക്കിടയിലും സംഘർഷം ഉടലെടുക്കയായിരുന്നു . തുടർന്ന് എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ശിവസേന ചേരുകയും ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആവുകയും ചെയ്തു . എന്നാലിപ്പോൾ കാര്യങ്ങൾ ഗതി മാറി മറയുകയാണ് .
ശിവസേനയുമായി സഖ്യമുണ്ടാക്കാൻ ബിജെപി ഒരുക്കമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിലേറിയ ശേഷം ആദ്യമായിട്ടാണ് ബിജെപി ഇത്തരത്തിൽ ഒരു അഭിപ്രായം പ്രകടിപ്പിക്കുന്നത്. മഹാരാഷ്ട്രയില്‍ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്നാണ് നദ്ദയുടെ പുതിയ നിര്‍ദേശം.
അതേസമയം , ഭരണ സഖ്യത്തില്‍ പല കാര്യങ്ങളിലും ഭിന്നതയുണ്ടെന്നും അത് മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു . എന്നാൽ , ബിജെപി വീണ്ടും അധികാരത്തിലെത്തിയാലും ശിവസേനയുമായി കൈകോര്‍ക്കും . അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി തനിച്ച് മല്‍സരിക്കും. പക്ഷേ ശിവസേനയുമായി ചേര്‍ന്നായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക. ഒരുമിച്ച് ജനവിധി തേടുമെന്ന് ഇതിന് അര്‍ഥമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു

