തിരുവനന്തപുരം : ഇന്ന് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു . മദ്യലഹരിയില്‍ അമിത വേഗതയില്‍ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ് അദ്ദേഹത്തെ ഇടിച്ചു കൊല്ലുകയായിരുന്നു. ഏവര്‍ക്കും പ്രിയപ്പെട്ട കെ.എം.ബിയുടെ ഓര്‍മ്മയിലാണ് സുഹൃത്തുക്കളും മാധ്യമ പ്രവര്‍ത്തകരും.
കെ എം ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം തികയുമ്പോഴും കേസിലെ നടപടികൾ ഇഴയുകയാണ്. കേസ് നീണ്ടുപോകുന്നു. വിചാരണ പോലും ഇതുവരെ തുടങ്ങാത്ത സാഹചര്യത്തിൽ കെ എം ബഷീറിന് നീതി ലഭിക്കും എന്ന് ഉറപ്പില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം ആശങ്കപ്പെടുന്നു.നിർണായകമായ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. മരണത്തിന് കാരണമായവർക്ക് അർഹമായ ശിക്ഷ ലഭിച്ചാൽ മാത്രമേ ഇവിടെ നീതി നടപ്പായി എന്ന് എല്ലാ അർത്ഥത്തിലും പറയാൻ കഴിയൂവെന്നും അതുവരെ പോരാട്ടം തുടരുമെന്നും കുടുംബം വ്യക്താമാക്കി . മലപ്പുറം തിരൂര്‍ സ്വദേശിയായിരുന്ന ബഷീര്‍ സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു. മരിക്കുബോൾ അദ്ദേഹത്തിന് വെറും 35 വയസ്സ് മാത്രം .

