Monday, November 9, 2026

ടൈംസ് സ്ക്വയറിലെ മുസ്ലിം അസഹിഷ്ണത. ശ്രീ രാമ ചിത്രങ്ങളുടെ പ്രദർശനം തടയണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകൾ

ന്യൂയോർക്ക്: അയോധ്യയിൽ ശ്രീരാമ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടക്കുന്ന ദിവസം ആയ ഓഗസ്റ്റ് 5 ന് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ ചില പ്രധാന പരസ്യബോർഡുകളിൽ ശ്രീ രാമചന്ദ്രന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല.
പ്രധാന പരസ്യബോർഡുകൾ കൈകാര്യം ചെയ്യുന്ന കമ്പനിയോട് ടൈംസ് സ്ക്വയറിൽ ശ്രീരാമ ദേവന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കരുതെന്ന് യുഎസിലെ ഒരുകൂട്ടം മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രദർശനം നിർത്തി വയ്ക്കുന്നത്.

ടൈംസ് സ്ക്വയറിലെ നാസ്ഡാക്കിൽ ഡിജിറ്റൽ പരസ്യ ബോർഡ് കൈകാര്യം ചെയ്യുന്നതും പ്രമുഖ ഡിജിറ്റൽ ബോർഡുകൾ പ്രവർത്തിപ്പിക്കുന്നതുമായ പരസ്യ കമ്പനിയായ ‘ബ്രാൻഡഡ് സിറ്റീസിൽ ആണ് യു‌എസ്‌എയിലെ മുസ്ലീം സംഘടനകൾ പരാതിയുമായി എത്തിയത്. ടൈംസ് സ്ക്വയറിലെ പരസ്യബോർഡുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പ്രദർശിപ്പിക്കാൻ പറ്റില്ല എന്നാണ് മുസ്ലിം സംഘടനകൾ വാദിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ എക്സ്റ്റീരിയർ ഡിസ്‌പ്ലേകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഭീമാകാരമായ നാസ്ഡാക്ക് സ്‌ക്രീനും 17,000 ചതുരശ്രയടി റാപ് റൗണ്ട് എൽഇഡി ഡിസ്‌പ്ലേ സ്‌ക്രീനും ഈ അവസരത്തിൽ ഒഴിവാക്കപ്പെടുന്ന പ്രമുഖ പരസ്യബോർഡുകളിൽ ഉൾപ്പെടുന്നു.

Related Articles

Latest Articles