അഗര്‍ത്തല: ജില്ലയിലെ കോവിഡ് കെയര്‍ സെന്ററിലെ ഡോക്ടര്‍ക്ക് നേരെ തുപ്പുകയും അസഭ്യം പറയുകയും ചെയ്ത നാലുപേർ അറസ്റ്റിൽ. ത്രിപുര ജില്ലാ സര്‍വലന്‍സ് ഓഫീസറായ ഡോ സംഗീത ചക്രബര്‍ത്തിക്കാണ് ദുരനുഭവം ഉണ്ടായത്. കോവിഡ് കെയര്‍ സെന്ററാക്കി മാറ്റിയ ഭഗത് സിങ് യൂത്ത് ഹോസ്റ്റലില്‍ വച്ചാണ് സംഭവം നടന്നത്. ജൂലൈ 24നാണ് സംഭവം. പ്രതികളെ കോടതി ജാമ്യത്തില്‍ വിട്ടു.
ഇവിടെ അഞ്ചു സ്ത്രീകളെയും നവജാത ശിശുക്കളെയും പ്രവേശിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നതിനിടെയാണ് പ്രകോപനമുണ്ടായത്. പുതിയതായി വീണ്ടും ആളുകളെ പ്രവേശിപ്പിക്കുന്നത് ചികിത്സ കേന്ദ്രത്തിലെ കോവിഡ് രോഗികള്‍ തടയുകയായിരുന്നു. നിലവില്‍ തന്നെ കോവിഡ് കെയര്‍ സെന്ററില്‍ ആവശ്യത്തിന്് രോഗികളുണ്ടെന്നും പുതിയ ആളുകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം.
കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനുളള ശ്രമത്തിനിടെ രോഗികള്‍ അസഭ്യം പറയുകയും തനിക്ക് നേരെ തുപ്പുകയുമായിരുന്നുവെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു. കോവിഡ് പരത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഡോക്ടർ പരാതിയില്‍ പറയുന്നു.

