ചെന്നൈ: പിന്നണി ഗായകനും നടനുമായ എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. എസ്പി ബി തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചിരിക്കുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹമിപ്പോൾ .
തനിക്കു പനിയും ജലദോഷവും ശ്വാസതടസവും അനുഭവപ്പെട്ടതായി സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. തുടര്‍ന്നു കോവിഡ് പരിശോധന നടത്തുകയായിരുന്നു. പോസിറ്റിവ് ആയതിനെ
ത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ചെങ്കിലും ആശുപത്രിയില്‍ മതിയെന്ന് താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ആശുപത്രിയില്‍ കഴിയാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പനി കുറവുണ്ടെന്നും, ഇപ്പോള്‍ തനിക്കു ചെറിയ ജലദോഷം മാത്രമേയുള്ളുവന്നും എസ്പിബി പറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനകം ആശുപത്രി വിടാനാവുമെന്നാണ് കരുതുന്നത്. ആരോഗ്യ സ്ഥിതി ആരാഞ്ഞ് തന്നെ ആരും വിളിക്കേണ്ടതില്ലെന്ന് അദ്ദേഹം സുഹൃത്തുക്കളോടു അഭ്യർത്ഥിച്ചു

