ദില്ലി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഇതുവരെ 20,88,612 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,537 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇത് രണ്ടാം ദിവസമാണ് 60000ത്തില്‍ അധികം രോഗികള്‍. 24 മണിക്കൂറിനുള്ളില്‍ 933 മരണങ്ങളുമുണ്ടായി. ഇതോടെ രാജ്യത്ത് ആകെ മരണം 42,518 ആയി ഉയര്‍ന്നു.
അതേസമയം രാജ്യത്തെ രോഗ മുക്തി നിരക്ക് 67.98 ശതമാനമായി ഉയര്‍ന്നതായും മരണനിരക്ക് 2.05 ശതമാനമായി കുറഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രോഗമുക്തി നേടിയവരുടെയും ചികിത്സയില്‍ ഉള്ളവരുടെയും എണ്ണത്തിലെ വ്യത്യാസം 7.7 ലക്ഷത്തിലധികമായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 13,78,105. രണ്ടാഴ്ചയ്ക്കിടെ രോഗമുക്തി നേടുന്നവരുടെ പ്രതിദിന ശരാശരി 26,000ത്തില്‍ നിന്ന് 44,000 ആയി ഉയര്‍ന്നു.

