Thursday, October 29, 2026

മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം ; പ്രതികരണവുമായി സാക്ഷി

ദില്ലി : വളരെ ഞെട്ടലോടെയാണ് എല്ലാവരും മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന വാർത്ത കേട്ടത് . ഈ വര്‍ഷം ദുബായിയില്‍ നടക്കുന്ന ഐപിഎല്ലിന് ഒരുങ്ങുന്നതിനിടെയായിരുന്നു ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഇന്നലെ ഉണ്ടായത് . ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമി മുതല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെ നിരവധി പേരാണ് ധോണിക്ക് ആശംസകള്‍ നേര്‍ന്നത്. ഇതായിപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി സിംഗും ധോണിയുടെ വിരമിക്കല്‍ തീരുമാനത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് . വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് സാക്ഷി പ്രതികരണവുമായെത്തിയത്. ഹൃദയത്തിന്റെയും കൂപ്പുകൈയുടെയും ഇമോജി മാത്രമായിരുന്നു സാക്ഷിയുടെ പ്രതികരണം. ഒരു മണിക്കൂറിനുള്ളില്‍ നാല്‍പതിനായിരത്തിലധികമാളുകള്‍ സാക്ഷിയുടെ കമന്റിന് ലൈക്ക് ചെയ്തു. വാക്കുകൾക്കതീതമെന്നാണ് സാക്ഷിയുടെ പ്രതികരണത്തിൽ നിന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്നത്.

Related Articles

Latest Articles