Saturday, December 27, 2025

തലസ്ഥാനഗരത്തില്‍ വീണ്ടും വന്‍സ്വര്‍ണ്ണവേട്ട; പിടികൂടിയത് 26ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണ വേട്ട. ജ്യൂസറിന്റെ മോട്ടോറില്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ച 26 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.
സംഭവത്തില്‍ ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ വന്ന ഗൂഡല്ലൂര്‍ സ്വദേശി മുഹമ്മദ് നാസറിനെ കസ്റ്റഡിയിലെടുത്തു. ജ്യൂസറിന്റെ മോട്ടോറില്‍ സ്വര്‍ണ്ണം ഒളിച്ചുകടത്താനായിരുന്നു ഇയാളുടെ ശ്രമം.

മുഹമ്മദ് നാസർ കൊണ്ടുവന്ന ജ്യൂസറിന്റെ മോട്ടോര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. അതിവിദഗ്ധമായി ഒളിപ്പിച്ച സ്വര്‍ണ്ണം രണ്ടരമണിക്കൂര്‍ ശ്രമത്തിനൊടുവിലാണ് കസ്റ്റംസ് പുറത്തെടുത്തത്.

Related Articles

Latest Articles