Thursday, January 1, 2026

നടൻ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു; മൺമറഞ്ഞത് തെലുങ്ക് സിനിമകളിലെ നിറസാന്നിദ്ധ്യം

തെലുങ്ക് നടൻ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു. 74 വയസായിരുന്നു. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരിച്ചത്. തെലുങ്ക് സിനിമകളിൽ വില്ലൻ വേഷങ്ങളിലും, കോമഡി വേഷങ്ങളിലും തിളങ്ങിയ താരമാണ് ജയ പ്രകാശ് റെഡ്ഡി.

1988 ൽ ഭ്രഹ്മ പുത്രുഡു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്ത് എത്തിയത്. സമരസിംഹ റെഡ്ഡി, പ്രേമിൻചുകുണ്ടം റാ, നരസിംഹ നായിഡു,റെഡി തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷത്തിലെത്തിയിരുന്നു. മഹേഷ് ബാബു ചിത്രമായ സരിലേരു നീകെവ്വാരു ആണ് അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

Related Articles

Latest Articles