വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് അറസ്റ്റിൽ. ലണ്ടനിലെ ഇക്വഡോർ എംബസ്സിയിൽ വെച്ചാണ് അറസ്റ്റിലായത്. ഇക്വഡോർ എംബസ്സിയുടെ അനുമതിയോടെയായിരുന്നു ലണ്ടൻ പോലീസിന്റ അറസ്റ്റ്. ഏഴു വർഷമായി ഇക്വഡോർ എംബസ്സിയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു അസാൻജ്.
അമേരിക്കൻ രഹസ്യ രേഖകൾ പുറത്തുവിട്ടതിനു വര്ഷങ്ങളായി അദ്ദേഹം അറസ്റ്റ് ഭീഷണി നേരിടുകയായിരുന്നു. അന്താരാഷ്ട്ര കൺവെൻഷനുകളുടെ തുടർച്ചയായുള്ള ലംഘനമാണ് ജൂലിയൻ അസാൻജെയുടെ അറസ്റ്റിന് കാരണമായത്. എന്നാൽ ജൂലിയൻ അസാൻജയെ അറസ്റ്റ് ചെയ്തതിലൂടെ ഇക്വഡോർ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചതായി വിക്കിലീക്സ് പ്രതികരിച്ചു






