മുംബൈ: ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ വനിത ജ്യോതി അംഗെ വോട്ട് രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ പോളിങ് സ്‌റ്റേഷനിലാണ് ജ്യോതി വോട്ട് രേഖപ്പെടുത്തിയത്. ഗിന്നസ് റെക്കോഡ് ഉടമയും നടിയുമായ ജ്യോതിക്ക് രണ്ടടി ഒരു ഇഞ്ചാണ് ഉയരം.
സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായി ജ്യോതി പറഞ്ഞു. ആദ്യം വോട്ട് രേഖപ്പെടുത്തിയ ശേഷം പിന്നീട് മറ്റു ജോലികള്‍ പൂര്‍ത്തിയാക്കാന്‍ പോകൂ-ജ്യോതി കൂട്ടിച്ചേര്‍ത്തു.
റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ആറാം എഡിഷനില്‍ പങ്കെടുത്തിട്ടുള്ള ജ്യോതി ഇന്ത്യന്‍, അമേരിക്കന്‍ ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

