Saturday, September 19, 2026

ആമസോണില്‍ ഇനിമുതല്‍ വിമാന ടിക്കറ്റ് വില്‍പ്പനയും

മുംബൈ: ആമസോണ്‍ ഇന്ത്യ ഇനിമുതല്‍ വിമാനടിക്കറ്റ് വില്‍പ്പനയും ആരംഭിക്കുന്നു. ഉപഭോക്തൃ അടിത്തറ വിപുലീകരിച്ച് പ്ലാറ്റ്ഫോം വഴിയുളള ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ആമസോണിന്‍റെ ശ്രമം.

ഇതോടൊപ്പം ഭക്ഷണ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും,ക്യാബ് ബുക്കിങ്, ഹോട്ടല്‍ സ്റ്റേ എന്നിവയ്ക്കും പ്ലാറ്റ്ഫോം വഴി സൗകര്യമൊരുക്കും.എന്നാല്‍ വിമാനടിക്കറ്റ് ബുക്കിങിനുളള സൗകര്യമാകും ആദ്യം ഏര്‍പ്പെടുത്തുക. എല്ലാ ആവശ്യങ്ങള്‍ക്കും ഒരു ഏകജാലകം സൃഷ്ടിക്കുകയാണ് ഇതുവഴി ആമസോണിന്‍റെ ലക്ഷ്യം.

Related Articles

Latest Articles