Thursday, December 25, 2025

ബിജെപി എം എൽ എ ജഗൻ പ്രസാദ് ഗാർഗ് അന്തരിച്ചു; തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ഹൃദയാഘാതമായിരുന്നു മരണ കാരണം

ഉത്തർപ്രദേശിലെ ആഗ്രയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി എം എൽ എ ജഗൻ പ്രസാദ് ഗാർഗ് അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. പ്രചരണത്തിനിടെ നെഞ്ച് വേദന വന്നപ്പോൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞ ഉടൻ തന്നെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രയിൽ എത്തി ജഗൻ പ്രസാദിന്റെ കുടുംബാങ്ങങ്ങളെ ആശ്വസിപ്പിച്ചു. കുറച്ച് ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ ജഗൻ പ്രസാദിനെ അലട്ടിയിരുന്നു. ആഗ്രയിൽ നിന്ന് അഞ്ചാം തവണയും എം എൽ എ പദവിയിൽ എത്തിയ നേതാവായിരുന്നു ജഗൻ പ്രസാദ് ഗാർഗ്

Related Articles

Latest Articles