Thursday, January 1, 2026

അടുത്ത മത്സരത്തിൽ ബാറ്റ്സ്മാന്‍മാര്‍ക്ക് ഗ്ലൂക്കോസ് നല്‍കണം; ചെന്നൈ സൂപ്പര്‍ കിങ്സിനെ പരിഹസിച്ച്‌ വീരേന്ദര്‍ സേവാങ്ക്

ദുബായ്: ഐപിഎല്ലില്‍ രണ്ടാമത്തെ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്സിനെ പരിഹസിച്ച്‌ ഇന്ത്യയുടെ മുന്‍താരം വീരേന്ദര്‍ സേവാങ്ക്. 176 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ ബാറ്റ്സ്മാന്‍മാര്‍ ഡൽഹിക്ക് മുൻപിൽ കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് സേവാഗിന്റെ പരിഹാസം. അടുത്ത മത്സരത്തിന് ഇറങ്ങുന്നതിന് മുൻപ് ചെന്നൈ ബാറ്റ്സ്മാന്‍മാര്‍ക്ക് ഗ്ലൂക്കോസ് നല്‍കണമെന്നാണ് ട്വിറ്ററിലൂടെ സേവാങ്ക് പരിഹസിച്ചത്. ദില്ലിക്കെതിരെ കനത്ത പരാജയമാണ് ടീം ഇന്നലെ ഏറ്റുവാങ്ങിയത്.

സീസണിലെ മികച്ച ഫോം തുടര്‍ന്ന ഫാഫ് ഡുപ്ലസിക്കും ഫിനിഷിംഗിന് പേരുകേട്ട നായകന്‍ എം എസ് ധോണിക്കും ടീമിനെ ജയിപ്പിക്കാനായില്ല. നേരത്തെ രാജസ്ഥാനെതിരായ മത്സരത്തിന് ശേഷവും ധോണിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച്‌ സേവാങ്ക് രംഗത്തെത്തിയിരുന്നു. ധോണിയുടെ ബാറ്റിങ് പൊസിഷന്‍ ശരിയായില്ലെന്നും റണ്‍സ് വഴങ്ങിയിട്ടും ചൗളയ്ക്കും ജഡേജയ്ക്കും ധോണി ഓവര്‍ നല്‍കിക്കൊണ്ടിരുന്നെന്നുമായിരുന്നു സേവാഗിന്റെ വിമർശനം.

Related Articles

Latest Articles