Monday, December 29, 2025

വിജയ് നായരുടെ മുഖത്തടിച്ച് ഭാഗ്യലക്ഷ്മിയും സംഘവും

തിരുവനന്തപുരം: യുട്യൂബില്‍ അശ്ലീല വീഡിയോകള്‍ പോസ്റ്റുചെയ്യുകയും ഫെമിനിസ്റ്റുകളെ അടച്ചാക്ഷേപിക്കുകയും ചെയ്ത ഡോ. വിജയ് പി. നായരെ ഒരു സംഘം സ്ത്രീകള്‍ ചേര്‍ന്ന് കരിയോയില്‍ ഒഴിച്ചു. ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ വിജയ് പി. നായരുടെ താവളത്തിലെത്തിയാണ് ഭാഗ്യലക്ഷ്മിയുടേയും ദിയ സനയുടേയും നേതൃത്വത്തില്‍ ഇയാളെ കരിയോയില്‍ ഒഴിച്ചത്. അല്‍പം മുന്‍പാണ് സംഭവം നടന്നത്.

വിജയ് പി. നായരുടെ അശ്ലീ വീഡിയോകള്‍ യൂ ട്യൂബില്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടിരുന്നത്. ഇതിനെതിരെ വനിതാ ആക്ടിവിസ്റ്റുകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇയാളുടെ താവളത്തില്‍ നിന്ന് ലാപ്ടോപും മൊബൈലും മറ്റും പിടിച്ചെടുത്ത ആക്ടിവിസ്റ്റുകള്‍ പോലീസ് സ്റ്റേഷനിലേക്ക് പോയിട്ടുണ്ട്.

Related Articles

Latest Articles