Wednesday, January 14, 2026

പിടിവിടാതെ കൊവിഡ്; സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

എറണാകുളം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശി എം.എസ് ജോൺ (85) ആണ് മരിച്ചത്.കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ മാസം 29നാണ് ജോണിനെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ് . 705 പേർക്കാണ് ഇന്നലെ മാത്രം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

Related Articles

Latest Articles