Saturday, January 3, 2026

തിരുവനന്തപുരം ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട; നാലു കോടിയോളം രൂപയുടെ ലഹരിമരുന്ന് എക്സൈസ് പിടികൂടി

തിരുവനന്തപുരം : തിരുവനന്തപുരത്ത് വന്‍ ലഹരി വേട്ട, 100 കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷ് ഓയിലുമാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ആറ്റിങ്ങലില്‍ നിന്നും പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ 4 കോടി വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

ആറ്റിങ്ങല്‍ നഗരൂര്‍ പാതയില്‍ വെള്ളംകൊള്ളിയില്‍ വച്ചായിരുന്നു ലഹരിവസ്തുക്കളുമായെത്തിയ നാലംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്. ലഹരി കടത്തിക്കൊണ്ടു വന്ന എയ്സ്, ബൊലേറോ പിക്കപ്പ് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.

ആന്ധ്രയില്‍ നിന്നുമാണ് ഇവര്‍ കഞ്ചാവും ഹാഷിഷ് ഓയിലും വാങ്ങിയത്. റോഡ് മാര്‍ഗം കോയമ്ബത്തൂരില്‍ എത്തിച്ചശേഷം അവിടെ നിന്നും കോഴികളെ കൊണ്ട് വരുന്നെന്ന വ്യാജേന ദേശിയ പാതയിലൂടെ ആറ്റിങ്ങലില്‍ എത്തിക്കുകയായിരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനികുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാമ് കഞ്ചാവ് പിടികൂടിയത്.

Related Articles

Latest Articles