Sunday, May 19, 2024
spot_img

ലൈഫ്മിഷനിൽ നടന്നത്ത് അധോലോക ഇടപാട്; പദ്ധതിയുടെ എം.ഒ.യു ഹൈജാക്ക് ചെയ്തത് എം ശിവശങ്കർ എന്ന് സിബിഐ

കൊച്ചി: ലൈഫ് മിഷന്‍ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈജാക്ക് ചെയ്‌തെന്ന് സിബിഐ ഹൈക്കോടതിയില്‍ പദ്ധതിയിൽ അധോലോക ഇടപാടെന്നും പണം വന്നത് ഗൂഢാലോയനയുടെ ഭാഗമായാണെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.

ടെൻഡർ നടപടി വഴിയാണ് യൂണിടാക്കിന് കരാർ ലഭിച്ചത് എന്നത് കളവാണെന്ന് സിബിഐ പറയുന്നു. ലൈഫ് ഒരു അധോലോക ഇടപാടാണെന്നാണ് സിബിഐ വാദം. സ്വർണ്ണക്കള്ളക്കടത്തിലെ പ്രതികൾ ഉൾപ്പെട്ട കേസിൽ പണം വന്നത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. 203 അപ്പാർട്ട്മെന്‍റുകളാണ് ആദ്യം ഉദ്ദേശിച്ചത്. പക്ഷേ സന്തോഷ് ഈപ്പൻ ഇത് 100ഉം, പിന്നീട് 130 ആക്കി. ഇത് ലാഭമുണ്ടാക്കാനാണെന്നാണ് സിബിഐ പറയുന്നുത്.

യൂണിടാക്കും റെഡ് ക്രസന്റും ലൈഫും തമ്മിലുള്ള കോൺട്രാക്ട് പരിശോധിക്കേണ്ടത് ഉണ്ടെന്നും ഈ കരാർ സംശാസ്പദമാണെന്നും സിബിഐ പറയുന്നു. വളരെ വലിയ ഒരു ഗൂഢാലോചന ആണ് ഇതിന്റെ പുറകിൽ ഉള്ളതെന്നാണ് സിബിഐ വാദം.

Related Articles

Latest Articles