Friday, January 2, 2026

തദ്ദേശ തിരഞ്ഞെടുപ്പിൽ ആറായിരം സീറ്റ് നേടും; പുതു തന്ത്രങ്ങളുമായി ബിജെപി

കോട്ടയം: വരാനിരിക്കുന്ന സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം നാലിരട്ടിയാക്കാനൊരുങ്ങി ബിജെപി. ആറായിരം സീറ്റുകളിലെങ്കിലും വിജയിക്കണമെന്ന കണക്കുകൂട്ടലിൽ പ്രത്യേക തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആവിഷ്‌കരിക്കാന്‍ ബിജെപി തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികളുടെ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള മേഖലാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

അംഗത്വ വിതരണം വര്‍ധിപ്പിക്കുക, എസ്എന്‍ഡിപി യോഗവുമായി അടുത്ത നിൽക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് ബിഡിജെഎസിന് നിര്‍ദേശം നല്‍കണം തുടങ്ങിയ തീരുമാനങ്ങളാണ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ കൈക്കൊണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംസ്ഥാന ഭാവാഹി യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Related Articles

Latest Articles