Saturday, October 24, 2026

കോൺഗ്രസ് നേതാവിന്‍റെ വിവാദ പരാമര്‍ശം; റിപ്പോർട്ട് തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

മധ്യപ്രദേശ്: കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ വിവാദ പ്രസ്താവനയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി . ഉപതിരഞ്ഞെടുപ്പ് റാലിയിൽ ബി.ജെ.പി നേതാവ് ഇമാർതി ദേവിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിലാണ് മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് റിപ്പോർട്ട് തേടിയത്.

മുന്‍ വനിതാമന്ത്രിയെ കുറിച്ച്‌ കമല്‍നാഥ് നടത്തിയ അപമാനകരമായ പരാമര്‍ശം ചൂണ്ടിക്കാട്ടി ദേശീയ വനിത കമീഷന്‍ ചീഫ് ഇലക്ഷന്‍ കമീഷണര്‍ക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.

ഞങ്ങളുടെ സ്ഥാനാര്‍ഥി അവളെ പോലെയല്ല… അവളുടെ പേര് എന്താണ്? നിങ്ങള്‍ക്ക് അവളെ നന്നായി അറിയാം, നേരത്തെ എനിക്ക് മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു… എന്തൊരു ഐറ്റം, ഇതായിരുന്നു കമല്‍ നാഥിന്‍റെ പ്രസംഗത്തിലെ വിവാദ പരാമര്‍ശം.

Related Articles

Latest Articles