Thursday, October 22, 2026

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ 6:30നു ഗണപതി ഹവനത്തോടെ ആരംഭിച്ച ചടങ്ങിൽ, വിവിധ എമിറേറ്റുകളിൽ നിന്നായി അവധിദിനമല്ലാതിരുന്നിട്ടും നൂറു കണക്കിന് ആളുകൾ എത്തിച്ചേർന്നു. തുടർന്ന്, കാശ്യപാശ്രമം കുലപതിയും വേദപണ്ഡിതനുമായ ആചാര്യശ്രീ രാജേഷ് ജിയുടെ കാർമികത്വത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു.

അഗ്നിസാക്ഷിയായി പാരമ്പര്യ വിധികളോടെ യജ്ഞം ചെയ്തു, സാരസ്വത ദേവതാ പ്രസാദത്തിൽ സംഘടിപ്പിക്കുന്ന ആചാര്യകുലം ദുബൈയുടെ വിദ്യാരംഭത്തിനു ഓരോ വർഷവും പ്രാധാന്യം വർദ്ധിച്ചുവരികയാണ്. വ്രതശുദ്ധി പാലിച്ചെത്തുന്ന മാതാപിതാക്കളും ഇവിടുത്തെ ചടങ്ങിന്റെ മറ്റൊരു സവിശേഷതയാണ്. കുഞ്ഞുങ്ങളുടെ നാവിൽ ഹരിശ്രീ കുറിക്കുന്ന പ്രധാന ചടങ്ങിന് പുറമെ, പ്രായഭേദമെന്യേ ഏവർക്കും യജ്ഞമണ്ഡപത്തിൽ, അരിയിൽ അക്ഷരമാലകൾ എഴുതുന്ന സൗകര്യവും, ഗ്രന്ഥപൂജയും പതിവുപോലെ ഏർപ്പെടുത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ചടങ്ങുകൾക്ക് ശേഷം പൂർണാഹുതിയും, ശാന്തിമന്ത്രവും ചൊല്ലിയാണ് ചടങ്ങുകൾ അവസാനിച്ചത് . പങ്കെടുത്ത ഏവർക്കും ചീഫ് കോർഡിനേറ്റർ ചന്ദ്രശേഖർ വൈദിക് നന്ദി അറിയിച്ചു. പ്രസാദവിതരണവും നടന്നു.

Related Articles

Latest Articles