Friday, January 9, 2026

അന്തിക്കാട് നിധില്‍ വധക്കേസ്; രണ്ട് പ്രതികള്‍ അറസ്റ്റില്‍

തൃശൂര്‍: അന്തിക്കാടെ നിധിൽ വധക്കേസിലെ രണ്ട് പ്രതികള്‍ അറസ്റ്റില്‍. ഗോവയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കിഴക്കുംമുറി സ്വദേശികളായ കെ.എസ് സ്‌മിത്തും ടി.ബി വിജിലുമാണ് ഗോവയിലെ ബീച്ചില്‍ അറസ്റ്റിലായത്. ഇരുവരേയും നാളെ തൃശൂരില്‍ എത്തിക്കും.

നിധിലിന്റെ കാര്‍ മറ്റൊരു കാറിലെത്തിയ അക്രമി സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ടു. തുടര്‍ന്ന് നിധിലിനെ കാറില്‍ നിന്ന് വലിച്ചു പുറത്തിട്ടു പട്ടാപ്പകല്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം റോഡിന്റെ അരികിലേക്ക് വലിച്ചിട്ട ശേഷം കൊലയാളി സംഘം മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു. നിധിലിനെ കൊലപ്പെടുത്താനുളള ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായ ആറു പ്രതികളുടെ മൊഴി പ്രകാരമാണ് ഇവരെ പ്രതി ചേര്‍ത്തതും, തുടര്‍ന്ന് അറസ്റ്റു ചെയ്തതും.

Related Articles

Latest Articles