Tuesday, May 14, 2024
spot_img

അച്ഛന് എതിരെ പരാതികൊടുക്കാൻ കാതങ്ങൾ താണ്ടി ബാലിക; പരാതിയെന്താണ് എന്ന് അറിയാമോ ?

ഒഡിഷ: സ്വന്തം അച്ഛന് എതിരെ പരാതി കൊടുക്കാൻ പത്തുകിലോമീറ്റർ ദൂരം നടക്കേണ്ടി വന്ന ഒരു പതിനൊന്നു വയസുകാരിയുടെ ദുഖകരമായ വാർത്തയാണ് ഒഡിഷയിലെ ഒരു ഗ്രാമത്തിൽ നിന്ന് വരുന്നത്. വീട്ടിൽ നിന്നും പത്തുകിലോമീറ്റർ താണ്ടിയാണ് ബാലിക തന്റെ പരാതി കേന്ദ്രപാറ കളക്ടർക്ക് കൈമാറിയത്. പോലീസ് കുറ്റപത്രത്തിൽ ബാലികയുടെ അച്ഛൻ ബലപ്രയോഗമായി വീട്ടിലെ ഉച്ച ഭഷണത്തിനുള്ള പണവും,അരിയും വീട്ടിൽ നിന്ന് എടുത്ത് കൊണ്ട് പോയതായി സൂചിപ്പിക്കുന്നു. ബാലികയുടെ അമ്മയുടെ മരണത്തിനു ശേഷം അച്ഛൻ രണ്ടാം വിവാഹം കഴിക്കുകയും ബാലികയുടെ സംരക്ഷണത്തിൽ നിന്ന് പിന്മാറുകയുമായിരിന്നു.

Related Articles

Latest Articles